മുണ്ടക്കയം: മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് പി.ടി.എ പ്രസിഡന്റ് കെ.റ്റി സനലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ പ്രദീപ് ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ കെ.എൻ സോമരാജൻ, എച്ച്.എം റഫീഖ്, പ്രിൻസിപ്പൽ ഇൻ ചാർജ് എം.പി രാജേഷ്, എൽ.പി സ്കൂൾ പ്രിൻസിപ്പൽ രാജമ്മ റ്റി. ആർ, എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് എൻ.ഡി സനൽ, കേരളകൗമുദി സർക്കുലേഷൻ മാനേജർ എസ്.അജിലൻ, അസി. മാനേജർ എ.ആർ ലെനിൻമോൻ, മുണ്ടക്കയം ലേഖകൻ ഉണ്ണി പുഞ്ചവയൽ തുടങ്ങിയവർ പങ്കെടുക്കും. ബിനു മെഡി ലാബ് കാഞ്ഞിരപ്പള്ളിയാണ് പത്രം സ്പോൺസർ ചെയ്യുന്നത്.