dharnna

ചങ്ങനാശേരി. കേന്ദ്രസർക്കാർ ജോലിക്ക് ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള പാർലമെന്ററി ഭാഷാ സമിതിയുടെ നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്‌പോസ്റ്റ് ഓഫീസിനു മുൻപിൽ സായാഹ്ന ധർണ നടത്തി. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ബോബൻ കോയിപ്പള്ളി, വിനുജോബ്, സിബി മുക്കാടൻ, ആലിച്ചൻ തൈപറമ്പിൽ, ചെറിയാൻ നെല്ലുവേലി, റോയി മുക്കാടൻ, ജോണിച്ചൻ കൂട്ടുമ്മൽകാട്ടിൽ, ആന്റണി ഇലവുമ്മൂട്ടിൽ, സോജൻ മണക്കുന്നേൽ, സണ്ണി പരുവംമൂട്ടിൽ, പി.എസ്.ജോസഫ്, ഷാജി ചിങ്ങംപറമ്പിൽ, മാർട്ടിൻ വള്ളപ്പുര എന്നിവർ പങ്കെടുത്തു.