വൈക്കം: വൈക്കം ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐ.ടി മേള കൂടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. സി.കെ.ആശ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, സ്‌കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ മാണിക്കത്താൻ, പ്രീത രാമചന്ദ്രൻ, ബിൻസി ജോസഫ്, വീണ അജി, സോജി ജോർജ്, മനോജ് കുമാർ, പി.കെ മണിലാൽ, ആൻസി തങ്കച്ചൻ, സി.ടെറസിൻ, പി.സി ഷെറിൻ എന്നിവർ പങ്കെടുത്തു.