
കോട്ടയം: കെ.എസ്.എഫ്.ഇ ഭദ്രതാചിട്ടി-2021ലെ മെഗാസമ്മാനമായ ടാറ്റാ നെക്‌സോൺ ഇലക്ട്രിക് കാർ കാക്കനാട് ശാഖയിലെ ബിനിൽ എ.പി സ്വന്തമാക്കി. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് സമ്മാനാർഹരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടത്തിയത്. മെഗാ നറുക്കെടുപ്പിന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ കോട്ടയം ദർശന അക്കാഡമിയിൽ നിർവഹിച്ചു.
അമിതപലിശ വാഗ്ദാനങ്ങളിൽ വീണ് നിധി കമ്പനികളിൽ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയാവുന്നവർ നിരവധിയാണ്. ഈ സാഹചര്യത്തിലാണ് കെ.എസ്.എഫ്.ഇ ചിട്ടി ഗുണകരമാകുന്നതെന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു.
കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ, കോട്ടയം റീജിയണൽ മാനേജർ എൻ.എസ്. ലിലി, മുനിസിപ്പൽ കൗൺസിലർ സിൻസി പാറേൽ, കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണപിള്ള, എസ്.അരുൺ ബോസ് (കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയൻ), എഫ്.ഇ.ഇ.എ ജനറൽ സെക്രട്ടറി എസ്.വിനോദ്, കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.എ മൻസൂർ എന്നിവർ പങ്കെടുത്തു.
ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ രാജ് കപൂർ നറുക്കെടുപ്പ് വിശദീകരിച്ചു. അഡ്വ.അജിതൻ നമ്പൂതിരി, പ്രസന്നൻ ആനിക്കാട്, എം.ഒ.വർഗീസ്, അഡ്വ.കെ.ശിവജി ബാബു എന്നിവരായിരുന്നു ജഡ്ജിംഗ് പാനലിൽ.