board

കോട്ടയം. ഹൈക്കോടതി വിധി ലംഘിച്ച് റോഡ് ഡിവൈഡറിൽ പോലും കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ കൂറ്റൻ ബോ‌ർഡ് സ്ഥാപിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ, കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭരണകക്ഷി കർഷക സംഘടന സ്ഥാപിച്ച ബോർഡ് നീക്കാനോ നടപടിയെടുക്കാനോ ഭയം കാരണം പൊലീസും ജില്ലാ ഭരണകൂടവും തയാറാകുന്നില്ല. പ്രതിപക്ഷ കക്ഷികൾ നാളെ പൊതുനിരത്തിൽ സ്ഥാപിക്കുന്ന പരസ്യ ബോർഡുകളും കൊടി തോരണങ്ങളും മാറ്റാൻ അധികാരികൾ ഇനി മുന്നിട്ടിറങ്ങിയാൽ അംഗികരിക്കില്ലെന്നും നേതക്കൾ പറഞ്ഞു.