psc

കോട്ടയം. പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫീസിന് നിർമിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. മുട്ടമ്പലത്ത് നിലവിലെ ഓഫീസിന് സമീപം 1545.61 ചതുരശ്ര മീറ്ററിൽ നാലുനിലകളുള്ള കെട്ടിടം 3.21 കോടി രൂപ ചെലവിലാണ് നിർമിച്ചത്. പരീക്ഷാ ഹാൾ, ഗ്രൗണ്ട് ഫ്ളോറിൽ പാർക്കിംഗ്, ഒന്നാം നിലയിൽ ഓഫീസ്, രണ്ടാം നിലയിൽ ഓൺലൈൻ പരീക്ഷ കേന്ദ്രം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. 155 ഇരിപ്പിടങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന് ഭരണാനുമതി നൽകിയുള്ള പ്രഖ്യാപനം ചടങ്ങിൽ നിർവഹിക്കും. ഇനി ഉദ്യോഗാർത്ഥികൾക്ക് ജില്ലയിൽ തന്നെ ഓൺലൈൻ പരീക്ഷ എഴുതാനാകും.