അയ്മനം : കുടമാളൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും ആധാർ ഐഡി ലിങ്കിങ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റാണി ജെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം ബിന്ദു ഹരികുമാർ, സ്കൂൾ ഹെഡ്മിസ്ട്രെസ് ഷീബ സി.എ, പി.ടി.എ പ്രസിഡന്റ്‌ ടി.ജെ അനിൽകുമാർ, മിനിമോൾ സി.വി ജയലക്ഷ്മി, പി.ഗീതാമണി സി എ.സിന്ധു സുമേഷ്,പ്രിയ പി.ടി എന്നിവർ പ്രസംഗിച്ചു.