vishnu

കോട്ടയം. സുഹൃത്തിന്റെ വാഹനം തിരികെ നൽകാതെ കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളം വാലേക്കടവ് പത്തിൽവീട്ടിൽ വിഷ്ണു (28) ആണ് പിടിയിലായത്. ഒരു വർഷം മുൻപാണ് പ്രതി സുഹൃത്തായ ആകാശിന്റെ മാരുതി സിഫ്റ്റ് ഡിസയർ കാർ ഭാര്യയെ ബാംഗ്ലൂരിൽ പഠനത്തിനായി കൊണ്ടുവിടുന്നതിനെന്നു പറഞ്ഞ് വാങ്ങികൊണ്ടുപോയത്. തുടർന്ന് ഇയാൾ ഈ വാഹനം കറുകച്ചാലിലുള്ള മറ്റൊരാൾക്ക് പണയംവെച്ച് പണം കൈപ്പറ്റി. ആകാശ് വാഹനം തിരികെ ചോദിച്ചപ്പോൾ നൽകാതെ കബളിപ്പിച്ചു നടക്കുകയായിരുന്നു. പരാതി നൽകിയതിനെ തുടർന്നാണ് വിഷ്ണുവിനെ പിടികൂടിയത്. വാഹനം മാമ്മൂട് നിന്നും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.