ചങ്ങനാശേരി: വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും മനുഷ്യസ്‌നേഹവും വളർത്തുന്നതിനായി റിട്ട:ശാസ്ത്ര അദ്ധ്യാപകൻ ദിനേശ്കുമാർ തെക്കുമ്പാട് നടത്തുന്ന ശാസ്ത്രപരീക്ഷണ കേരളയാത്രയ്ക്ക് ചങ്ങനാശേരി ഗവ.മോഡൽ ഹൈസ്‌ക്കൂളിൽ സ്വീകരണം നൽകി. ശാസ്ത്രപരീക്ഷണ ക്ലാസ് പ്രഥമാദ്ധ്യാപകൻ സത്യൻ ചെറിയതയ്യിൽ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് നിന്നാരംഭിച്ച ശാസ്ത്ര പരീക്ഷണ കേരള പഠനയാത്ര നവംബർ 14ന് തിരുവനന്തപുരത്ത് സമാപിക്കും.