വൈക്കം : ജില്ലാ എംപ്ലോയബിലി​റ്റി സെന്റർ സംഘടിപ്പിക്കുന്ന ദിശ 2022 തൊഴിൽമേളയിൽ പങ്കെടുക്കുന്നവർക്ക് വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഐ.സി.എം ൽ തെരഞ്ഞെടുപ്പ് അഭിമുഖവുമായി ബന്ധപ്പെട്ട സൗജന്യ പരിശീലനം ആരംഭിച്ചു. രണ്ടു സെഷനുകളിലായി 51 ഉദ്യോഗാർത്ഥികൾ ഒന്നാം ഘട്ട പരിശീലനം നേടി. എൻ.ജി. ഇന്ദിര, പി.രാജേന്ദ്ര പ്രസാദ്, എ.സൈഫുദീൻ, എം.എൻ.പ്രസാദ്, ടി. രജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വി.എം.എ പ്രസിഡന്റ് അഡ്വ. പി.വേണു, സെക്രട്ടറി ജനറൽ എം.രാജു, ട്രഷറർ കെ.എസ്സ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.