വൈക്കം: ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ വൈക്കം ടൗൺ സമ്മേളനം എ.കെ.ബി.ഇ.എഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സന്തോഷ് സെബാസ്റ്റ്യൻ , ജില്ലാ സെക്രട്ടറി എസ്.ഹരിശങ്കർ , ജില്ലാ ജോയിന്റ് സെക്രട്ടറി അഖിൽ ദിനേഷ് , ജില്ലാ ട്രഷറർ എ.എസ്.ഋഷികേശ്, ജില്ലാ കമ്മി​റ്റിയംഗം എ.എസ്.സുമേഷ്, വൈക്കം ടൗൺ സെക്രട്ടറി എസ്.പ്രമോദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.വി.ജയചന്ദ്രൻ (ചെയർമാൻ ) , പ്രവീൺ ജി.ദാസ് , (വൈസ് ചെയർമാൻ ) , എസ്.പ്രമോദ് (സെക്രട്ടറി ), സച്ചിൻ സണ്ണി (അസി.സെക്രട്ടറി ), പി.മാളു (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.