വൈക്കം : ആശ്രമം സ്കൂൾ വിദ്യാർത്ഥികൾ കൃഷിപാഠം പദ്ധതിയിൽപ്പെടുത്തി നടത്തിയ ചേനകൃഷിയ്ക്ക് മികച്ച വിളവ്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി വിളവു ലഭിച്ച ആഹ്ലാദത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. തലയാഴം പഞ്ചായത്തിലെ രണ്ടേക്കർ സ്ഥലത്താണ് കൃഷിപാഠം പദ്ധതിയുടെ മൂന്നാംഘട്ടകൃഷി നടത്തിയത്. എസ്.പി.സി, എൻ.എസ്.എസ്, റെഡ്‌ക്രോസ്, ലി​റ്റിൽ കൈ​റ്റ് തുടങ്ങിയ യൂണി​റ്റുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് വിളവെടുപ്പ് നടത്തിയത്.

പ്രിൻസിപ്പാൾ ഷാജി.റ്റി.കുരുവിള , പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, എൽ.പി സ്‌കൂൾ എച്ച്.എം. പി.ടി.ജിനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.പി.ബീന, അദ്ധ്യാപകരായ ആർ.ജെഫിൻ, ജയശ്രീ ആർ.കൈമൾ, പ്രിയാ ഭാസ്‌ക്കർ, സി.എസ്.ജിജി, റി​റ്റു.എസ്.രാജ് , എ.ആർ.അനൂപ് കുമാർ എന്നിവർ നേതൃത്വം നൽകി.