ayurvedam

കോട്ടയം. ചങ്ങനാശേരിയിൽ പുതിയ ആയുർവേദ ആശുപത്രി ആരംഭിക്കുമെന്ന് ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ആയുർവേദ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാദ്ധ്യക്ഷ സന്ധ്യ മനോജ് അദ്ധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ്, ഔഷധസസ്യ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും ആയുർവേദ മെഡിക്കൽ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കും. ജില്ലാ ജയിലിൽ സാമൂഹിക നീതി വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും മെഡിക്കൽ ക്യാമ്പും 25 ന് നടത്തും.