ആർപ്പൂക്കര: എസ്.എൻ.ഡി.പി യോഗം 3656 -ാം നമ്പർ ആർപ്പൂക്കര തെക്ക് ശാഖയിലെ 1434-ാം നമ്പർ വനിതാസംഘത്തിന്റെ ആറാമത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. എസ്.എൻ.ഡി.പി കോട്ടയം യൂണിയൻ വനിതാസംഘം സെക്രട്ടറി സുഷമ മോനപ്പൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ലത സുരേഷ് (പ്രസിഡന്റ്), സ്‌നേഹലത ബാബു (സെക്രട്ടറി), സുഷമലാൽ (വൈസ് പ്രസിഡന്റ്), പൊന്നമ്മ സോമൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.