കോട്ടയം: ബാങ്ക് ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മാനേജ്‌മെന്റുകൾ തൊഴിലാളികളുമായി ഒപ്പിട്ട കരാറുകൾ പാലിക്കണമെന്നും ഓൾ കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ (എ.കെ.ബി.ഇ.എഫ്) വൈക്കം ടൗൺ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കം എ.ഐ.ടി.യു.സി ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ഹാളിൽ നടന്ന സമ്മേളനം എ.കെ.ബി.ഇ.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ഇ.എഫ് ജില്ലാ വൈസ് ചെയർമാൻ എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് സെബാസ്റ്റ്യൻ, എസ്.ഹരിശങ്കർ, അഖിൽ ദിനേശ്, എ.എസ് ഋഷികേശ്, എ.എസ് സുരേഷ്, എസ്.പ്രമോദ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി സി.വി ജയചന്ദ്രൻ (ചെയർമാൻ), പ്രവീൺ ജി.ദാസ് (വൈസ് ചെയർമാൻ), എസ്.പ്രമോദ് (സെക്രട്ടറി), സച്ചിൻ സണ്ണി (അസി.സെക്രട്ടറി), പി.മാളു (ട്രഷറർ) എന്നിവരെയും വുമൺ കോർഡിനേറ്റർമാരായി കെ.എസ് സുജാമോൾ, പി.ജെ ജയലക്ഷി എന്നിവരെയും തിരഞ്ഞെടുത്തു.