
കോട്ടയം.കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പ്രശസ്തരായ 25 ചിത്രകാരന്മാർ പങ്കെടുക്കുന്ന വിൻഡ്‌സ് ഓഫ് കളേർസ് എന്ന സംഘചിത്ര പ്രദർശനം കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാല്ലറിയിൽ ഇന്ന് ആരംഭിക്കും. രാവിലെ 11 ന് ലളിതകലാ അക്കാഡമി മുൻ ചെയർമാൻ കെ.എ.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. വി.ജയകുമാർ, ജോഷി മാത്യു, ടി.ആർ ഉദയകുമാർ എന്നിവർ പ്രസംഗിക്കും. ആർട്ടിസ്റ്റ് മിനി ശർമ്മയാണ് ചിത്രപ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. പ്രദർശനം 28 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.