ഈരാറ്റുപേട്ട : മുൻസിപ്പൽ ഓഫീസിൽ കയറി അതിക്രമം നടത്തിയ കേസിൽ നടയ്ക്കൽ ഈലക്കയം മറ്റക്കൊമ്പനാൽ വീട്ടിൽ നജീബ് പി.എ (56), മകൻ അൻസാർ നജീബ് (31), അരുവിത്തുറ ആനിപ്പടി കൊല്ലംപറമ്പിൽ വീട്ടിൽ സക്കീർ കെ.എം (47) എന്നിവരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കഴിഞ്ഞദിവസം ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ കയറി സീനിയർ ക്ലർക്കിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും, ഓഫീസിൽ ചെളിവെള്ളം ഒഴിക്കുകയും ചെയ്തു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. നജീബിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ രണ്ട് കേസുകളും, അൻസാറിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ഒരു കേസുമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.