drug

തെങ്ങണ. നെഹ്‌റു മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെയും നെഹ്‌റു ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെയും ലൈബ്രറി കൗൺസിൽ വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ഇന്ന് രാവിലെ തെങ്ങണയിൽ നടക്കും. പഞ്ചായത്ത് മെമ്പർ ശാന്തമ്മ ബിനുകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.പി. മോഹനൻ അദ്ധ്യക്ഷത വഹിക്കും. സിവിൽ എക്‌സൈസ് ഓഫീസർ എം.ഷെഫീക് ക്ലാസ് നയിക്കും. ജോസ് ചമ്പക്കര മുഖ്യപ്രഭാഷണം നടത്തും. സജി മാത്യു, തോമസ് കെ. മാറാട്ടുകളം, കെ.എ കുഞ്ഞുമോൻ, കെ.സി ജയദ്രഥൻ, ഏലിക്കുട്ടി ജോസഫ്, മുഹമ്മദ് സിറാജ്, പി.സി സാജുമോൻ, സി.കെ അൻസാരി തുടങ്ങിയവർ പങ്കെടുക്കും.