jijo

കോട്ടയം. കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജിനെ (37) കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കുറെ വർഷങ്ങളായി മേലുകാവ്, മുട്ടം, തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടും വാഹനങ്ങളും തല്ലിത്തകർക്കുകയും, തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയവെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്.