കോട്ടയം: കെ.ടി.യു.സി.എം കോട്ടയം പടിഞ്ഞാറൻ മേഖല നെൽകർഷകത്തൊഴിലാളി കൺവെൻഷൻ കേരളാ കോൺഗ്രസ് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്‌സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മാലേത്ത് പ്രതാപചന്ദ്രൻ, വി.എം റെക്‌സോൺ, ബിറ്റു വൃന്ദാവൻ, ഷെയിൻ ജോസഫ്, എം.എം തമ്പി, കെ.കെ അഭിലാഷ് ,സജീഷ് തിരുവാർപ്പ്, കെ.ടി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. അയ്മനം, ആർപ്പൂക്കര, കുമരകം, തിരുവാർപ്പ് മേഖലകളിൽ നിന്നുള്ള നെൽക്കർഷക തൊഴിലാളികൾ കൺവൻഷനിൽ പങ്കെടുത്തു.