വാഴൂർ: ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക, ബാലാവകാശസംരക്ഷണം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബാലസംരക്ഷണസമിതി അംഗങ്ങൾക്കായി ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ , പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥർ, അദ്ധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജ്ഞിനി ബേബിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് മുകേഷ് . കെ.മണി ഉദ്ഘാടനം ചെയ്തു.
കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡ് റംലാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ മാരായ പി.എം ജോൺ, ഷാജി പാമ്പൂരി, അംഗങ്ങളായ ഗീത എസ്.പിള്ള , ബി.രവീന്ദ്രൻ നായർ ,ശ്രീജിത് വെള്ളാവൂർ, മിനി സേതുനാഥ്, ലതാ ഉണ്ണികൃഷ്ണൻ , സെക്രട്ടറി പി.എൻ.സുജിത് , സി.ഡി.പി.ഒ ഗ്രേസി ജെ .ആർ. എന്നിവർ പ്രസംഗിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റികളുടെ ശാക്തീകരണം, ബാല സൗഹൃദ പഞ്ചായത്ത് എന്നീ വിഷയങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺ ജസ്റ്റിൻ മൈക്കിൾ ക്ലാസ് നയിച്ചു.
ചിത്രവിവരണം
വാഴൂർ ബ്ലോക്ക് തല ബാലാവകാശ സംരക്ഷണ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്യുന്നു.