കോട്ടയം: പി.പി.ഇ കിറ്റ് അഴിമതിക്കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

തിരുനക്കര മൈതാനത്ത് കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം തിരുവനന്തപുരത്തേയ്ക്ക് മടങ്ങും വഴിയായിരുന്നു സമരം. ഓഫീസിന് മുന്നിൽ പൊലീസ് സാന്നിധ്യവുമുണ്ടായിരുന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ ചാടി വീണ് കരിങ്കൊടി കാട്ടിയത്. പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.