radhika-shyam

വൈക്കം . താലൂക്ക് ആശുപത്രിയിലെ ജൈവമാലിന്യങ്ങൾ പൂർണമായി സംസ്‌കരിക്കുന്നതിന് നഗരസഭ നിർമ്മിച്ച് നൽകിയ തുമ്പൂർമുഴി യൂണി​റ്റിന്റെ ഉദ്ഘാടനം ചെയർപേഴ്‌സൺ രാധികാ ശ്യം നിർവഹിച്ചു. യൂണി​റ്റിന്റെ മേൽനോട്ട പരിപാലനത്തിന് സ്ഥിരമായി ഒരാളെ ചുമതലപ്പെടുത്തും. ചടങ്ങിൽ ആരോഗ്യകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ പ്രീതാ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സിന്ധു സജീവൻ, എൻ അയ്യപ്പൻ, കൗൺസിലർമാരായ ആർ സന്തോഷ്, എബ്രഹാം പഴയകടവൻ, ബി രാജശേഖരൻ, എസ് ഇന്ദിരാദേവി, കെ ബി മോഹനകുമാരി, രേണുക രതീഷ്, അശോകൻ വെള്ളവേലി, ബിന്ദു ഷാജി, കവിതാ രാജേഷ്, എ സി മണിയമ്മ, പി.ഡി.ബിജിമോൾ, ആരതി രഞ്ജിത്ത്, എസ് കെ ഷീബ എന്നിവർ പങ്കെടുത്തു.