ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ ആറാമത് കെ.വി ശശികുമാർ അനുസ്മരണം 29ന് നടക്കും. 29ന് രാവിലെ 10ന് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, തുടർന്ന് 10.30ന് മതുമൂല യൂണിയൻ മന്ദിരഹാളിൽ അനുസ്മരണ സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഗുരുവന്ദനം അവാർഡ് സമർപ്പണം നടത്തും. ഗുരുനാരായണ സേവാനികേതൻ ഏറ്റുവാങ്ങും. റിട്ട.എസ്.പി പി.ബി വിജയൻ, കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത്, എസ്.എൻ.എസ് ട്രസ്റ്റ് ട്രഷറർ കെ.എസ് സോമനാഥ്, എസ്.എൻ.എസ്.ഇ ട്രസ്റ്റ് ട്രഷറർ എസ്.സാലിച്ചൻ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും. ശാന്തമ്മ ശശികുമാർ,കുടുംബാംഗങ്ങൾ, യൂണിയൻ കൗൺസിലർമാർ, യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ, മൈക്രോഫിനാൻസ് കോർഡിനേറ്റർ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, വൈദികയോഗം, സൈബർസേന ഭാരവാഹികൾ, എംപ്ലോയീസ് ഫോറം കോർഡിനേറ്റേഴ്‌സ്, പെൻഷൻ ഫോറം കോർഡിനേറ്റേഴ്‌സ് തുടങ്ങിയവർ പങ്കെടുക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം എൻ.നടേശൻ നന്ദിയും പറയും.