ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്കിൽ മാടപ്പള്ളി കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്റർ, കർമ്മസേന എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കർഷകർക്കാവശ്യമായ കാർഷിക സേവനങ്ങൾ കണ്ടെത്തി അഗ്രോസർവീസ് സെന്റർ മുഖേന കർഷകർക്ക് ചെയ്തു നൽകുന്നതിനും അഗ്രോസർവീസ് സെന്ററിന്റെ ഫെസിലിറ്റേറ്റർ ആയി പ്രവർത്തിക്കുന്നതിനും താത്പ്പര്യമുള്ള ജില്ലയിൽ സ്ഥിരതാമസക്കാരായ ആളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി അഗ്രികൾച്ചർ, അഗ്രികൾച്ചർ എൻജിനീയറിംഗ്, അഗ്രി വി.എച്ച്. എസ്.ഇയും അഞ്ച് വർഷത്തെ പ്രവർത്തന പരിചയം അല്ലെങ്കിൽ കൃഷി ഡിപ്ലോമയോ മെക്കാനിക്കൽ എൻജീനിയറിംഗ് ബിരുദവും 3 വർഷത്തെ പ്രവർത്തന പരിചയവുമുള്ളവർ ഐ.ഡി പ്രൂഫ്, യോഗ്യതകളും പ്രവർത്തന പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം 29നകം കൃഷി അസി.ഡയറക്ടർ ഓഫീസ് നാലുകോടിയിൽ അപേക്ഷ സമർപ്പിക്കണം. കൃഷി വകുപ്പിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന നൽകും. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9383470701, 0481 2446133.