കോട്ടയം: ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട് വേമ്പനാട് കായലിലെ കക്ക സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി വെച്ചൂര്‍ പഞ്ചായത്തിലെ പുത്തന്‍കായലിലെ കക്ക സങ്കേതത്തില്‍ കക്ക വിത്ത് നിക്ഷേപിച്ചു. പരിപാടിയുടെ ഉദ്ഘാടനം വെച്ചൂര്‍ പ്രസിഡന്റ് കെ.ആര്‍. ഷൈലകുമാര്‍ നിര്‍വഹിച്ചു. എട്ട് ടണ്‍ കക്ക വിത്താണ് ഇവിടെ നിക്ഷേപിച്ചത്. പരിപാടിയില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം വീണ അജി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ മണിലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.എസ്. പ്രിയ മോള്‍, ഗിരീഷ്, സ്വാതീഷ് എന്നിവര്‍ പങ്കെടുത്തു