
കോട്ടയം . വനിതാവികസന കോർപ്പറേഷന്റെയും ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെയും നേതൃത്വത്തിൽ വായ്പ മേളയും ബോധവത്ക്കരണ പരിപാടിയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും വായ്പ വിതരണവും കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ സി റോസക്കുട്ടി നിർവഹിച്ചു. 150 പേർ പരിപാടിയിൽ പങ്കെടുത്തു. വിവിധയിനം വായ്പകൾക്കായി 30 അപേക്ഷ ലഭിച്ചു. അഞ്ച് പേർക്കുള്ള വായ്പ ചടങ്ങിൽ വിതരണം ചെയ്തു. വനിതാ വികസന കോർപറേഷൻ ഡയറക്ടർ പെണ്ണമ്മ തോമസ്, മാനേജിംഗ് ഡയറക്ടർ വി സി ബിന്ദു, മേഖലാ മാനേജർ എം ആർ രംഗൻ, ഭരണങ്ങാനം സി ഡി എസ് ചെയർപേഴ്‌സൺ സിന്ധു പ്രദീപ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ തോമസ് കിഴക്കേൽ എന്നിവർ പങ്കെടുത്തു.