ചങ്ങനാശേരി : ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയിൽ ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനത്തിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ നിന്ന് ആരംഭിച്ച മിനി മാരത്തോൺ നഗരസഭാ അദ്ധ്യക്ഷ സന്ധ്യാ മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.വി. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ എം. ഷെഫീക് മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ കൗൺസിലർമാരായ കെ.ആർ. പ്രകാശ്, ജോമി തോമസ്, നേതൃസമിതി കൺവീനർ മോഹൻദാസ് ആറ്റുവാക്കേരി, സി.രമേശ്കുമാർ എന്നിവർ പങ്കെടുത്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ലൈബ്രറി വിഭാവനം ചെയ്തിട്ടുള്ളത്.