കുമരകം: കുമരകം കോണത്താറ്റ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് താത്കാലികമായി നിർമ്മിച്ച റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. കഴിഞ്ഞ ദിവസം പാലത്തിന് ഇരുവശവും ഗതാഗതക്കുരുക്ക് രൂപപ്പെട്ടത് പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് സമാന്തരമായി നിർമ്മിച്ച റോഡ് അടിയന്തിരമായി തുറന്നത്. പടിഞ്ഞാറ് ഭാഗത്തേയ്ക്കു വരുന്ന ചെറിയ വാഹനങ്ങൾക്ക് താത്കാലിക റോഡുവഴി ആശുപത്രി റോഡിൽ കയറി ഗുരുമന്ദിരത്തിനു സമീപം മെയിൽ റോഡിൽ പ്രവേശിയ്ക്കാം. വലിയ വാഹനങ്ങളും പടിഞ്ഞാറ് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും നിലവിലെ പാലത്തിലൂടെ സഞ്ചരിയ്ക്കുന്ന തരത്തിലാണ് ക്രമീകരണം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ നിലവിലെ പാലം പൊളിയ്ക്കും. വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി.