
ചങ്ങനാശേരി. പൊലീസ് സേനയുടെ പരിശീലന രീതികളിൽ മാറ്റം വരുത്തണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. സൈനികനായ വിഷ്ണുവിനെയും സഹോദരനെയും മർദിച്ച നടപടിയിൽ പ്രതിഷേധിച്ച് എക്‌സ് സർവീസ് ലീഗിന്റെയും എക്‌സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് പ്ലാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ കുറുപ്പ്, ജോയ് സേവ്യർ, രാജു ജോർജ്, ലിനു ജോബ്, ജസ്റ്റിൻ ബ്രൂസ്, ബാബു കുട്ടൻചിറ, ഹരിദാസ്, ഇമ്മാനുവൽ, സബീഷ് നെടുമ്പറമ്പിൽ, അഭിലാഷ് വർഗീസ്, അർജുൻ, സോണി കടംന്തോട് എന്നിവർ പങ്കെടുത്തു.