
കോട്ടയം. കോട്ടയം പബ്ലിക് ലൈബ്രറി വളപ്പിൽ ശാസ്ത്രീ റോഡ് കവാടം മുതൽ കെ.പി.എസ് മേനോൻ ഹാൾ വരെ ആർട്ടിസ്റ്റ് സുജാതനും മകനും തീർത്ത ചുമർചിത്രങ്ങൾ സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ ഇന്ന് അനാച്ഛാദനം ചെയ്യും. വേമ്പനാട്ടുകായൽ, പ്രമുഖ ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ കലാലയങ്ങൾ എന്നിങ്ങനെ കോട്ടയത്തെ പ്രശസ്തമായ 27 ചിത്രങ്ങളാണ് പായൽ പിടിക്കുകയോ മങ്ങുകയോ ചെയ്യാത്ത തരത്തിൽ ഇരു ചുമരുകളിലും തീർത്തിട്ടുള്ളത്. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ.വാസവന് സ്വീകരണവും നൽകും. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.