arif

കോട്ടയം. പല മന്ത്രിമാർക്കും വിവരമില്ലെന്ന കാര്യം വ്യക്തമാക്കിയ ഗവർണറുടെ പ്രസ്താവന വന്നിട്ടും അവർക്ക് മന്ത്രിയായി തുടരാൻ നാണമില്ലേയെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആരാഞ്ഞു. ഒന്നുകിൽ ഗവർണർ പറഞ്ഞത് അംഗീകരിച്ച് തങ്ങളുടെ കസേരകൾ ഒഴിയണം. അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യണം. കോടതിയും അതേ അഭിപ്രായം പറയുമോ എന്ന ഭയം കൊണ്ടാവാം, അതിനുള്ള ചങ്കൂറ്റം ബന്ധപ്പെട്ട മന്ത്രിമാർക്ക് ഇല്ലാത്തത്. മന്ത്രിമാർക്ക് വിവരമുണ്ടെങ്കിലും ഇല്ലെങ്കിലും, ഗവർണർ പറഞ്ഞത് ശരിയാണെങ്കിലും അല്ലെങ്കിലും ഇതിന്റെ എല്ലാം ഫലം അനുഭവിക്കേണ്ടിവരുന്നത് പാവപ്പെട്ട ജനങ്ങൾ ആണെന്ന് തോമസ് പറഞ്ഞു.