കോട്ടയം: യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരേ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. യുവജന ക്ഷേമബോർഡ് അംഗം അഡ്വ. റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എ.എസ്.ഐ. മുഹമ്മദ് ഷഫീഖ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. രാജു, ട്രായതാലോൺ ദേശീയ താരം ബിനീഷ്, ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, നഗരസഭാംഗങ്ങൾ, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷർ, യൂത്ത് യുവ ക്ലബ്, അവളിടം യെസ് ക്ലബ്, കതിർ ക്ലബ്,അംഗങ്ങൾ, എൻ.എസ്.എസ് വോളണ്ടിയർമാർ, യുവജന സംഘടന നേതാക്കന്മാർ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ മതസംഘടനാ നേതാക്കന്മാർ യൂത്ത് കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.