
ഏറ്റുമാനൂർ. ലഹരി ഉപയോഗത്തിനെതിരെ പുരോഗമന കലാ സാഹിത്യസംഘം നീണ്ടൂരിൽ ജനകീയ പ്രതിരോധവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കുറുമുള്ളൂർ എ.വി.ജി എം ലൈബ്രറിയിൽ നടന്ന ക്ലാസ് ഏറ്റുമാനൂർ എസ്.ഐ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യസംഘം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി പി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ്, പഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടൻ, സി.ഡി.എസ് ചെയർപേഴ്‌സൺ എം.ജെ റോസമ്മ, വി.ഷീജ, ഇ.പി മോഹനൻ, എൻ.ജെ ജോസ്, ടി.ജെ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. പി.സി സുകുമാരൻ സ്വാഗതവും കെ.ആർ സുനിൽ നന്ദിയും പറഞ്ഞു.