ഇറുമ്പയം : എസ്.എൻ.ഡി.പി യോ​ഗം 1801-ാം നമ്പർ ഇറുമ്പയം ശാഖയിലെ റ്റി.കെ മാധവൻ സ്മാരക കുടുംബയൂണിറ്റ് കുടുംബസംഗമം ശാഖ പ്രസിഡന്റ്‌ പി.എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയർമാൻ ബിജു തെരുവകാല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം സോമൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ കെ.എസ് സുഗുണൻ, യൂണിയൻ കമ്മിറ്റിയംഗം റ്റി.വി രാജപ്പൻ, ശാഖ കമ്മിറ്റിയം​ഗങ്ങളായ പ്രകാശൻ കുന്നുവെലിച്ചിറ, ബിജു ലക്ഷ്‌മണൻ, കെ.ആർ അനിൽകുമാർ, മോഹനൻ പാലോത്ത്, ഷിജോ.പി. തങ്കപ്പൻ, കൺവീനർ എം.എൻ അശോകൻ, ലത അശോകൻ, ഷീജ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.