പാലാ: ഭാരത വേലൻമഹാസഭ 33ാമത് സംസ്ഥാന സമ്മേളനം ഇന്ന് പാലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9ന് മുൻപ്രസിഡന്റ് വി.പി ശശിധരൻ പതാക ഉയർത്തും. 9.15 ന് പുഷ്പാർച്ചന, 9.30ന് ചേരുന്ന പൊതുസമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വേലൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് വി.എൻ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. ബി.വി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ പുരുഷോത്തമൻ സ്വാഗതവും പ്രോഗ്രാം കമ്മറ്റി ചെയർമാൻ റ്റി.വി ദിനേശൻ നന്ദിയും പറയും. തുടർന്ന് സംഘടനാ സമ്മേളനം. എ.എൻ പുരുഷോത്തമൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ഉച്ചതിരിഞ്ഞ് ഭരണസമിതി തെരഞ്ഞെടുപ്പ്, 3.30 മുതൽ വിവിധ കലാപരിപാടികൾ. പത്രസമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ എ.എൻ. പുരഷോത്തമൻ, വി.എൻ. ചന്ദ്രശേഖരൻ, ദിനേശൻ റ്റി.വി., സോമൻ നന്തികാട്ട് എന്നിവർ പങ്കെടുത്തു