കോട്ടയം: കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, യാർഡ് ഉദ്ഘാടനം ഇന്ന്. വൈകിട്ട് 5ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയാകും. തോമസ് ചാഴികാടൻ എം.പി, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ, ജില്ലാ കളക്ടർ പി.കെ ജയശ്രീ, മുൻസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർമാരായ ജയമോൾ, എൻ.ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.