മോനിപ്പിള്ളി:എസ്.എൻ.ഡി.പി യോഗം 407ാം നമ്പർ മോനിപ്പിള്ളി ശാഖയിലെ ഗുരുദർശന കുടുംബയൂണിറ്റിന്റെ നൂറാമത് യോഗം കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ ബാബു പൊട്ടയിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ കൺവീനർ ജയപ്രകാശ് മുട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. മനോജ് പാട്ടുപാറയിലിന്റെ വസതിയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ യൂണിറ്റ് ചെയർമാൻ സി.വി.ദാസ്, യൂണിറ്റ് കൺവീനർ രാജൻ കപ്പിലാംകൂട്ടം,വി.റ്റി.സുരേഷ്, വി. ടി.തുളസീദാസ്, സുബിൻ കല്ലിടുക്കി, സനൽ തടത്തിൽ, ബിനു പുറക്കാട്ട്, പ്രഭ വിലങ്ങുപ്പാറ, ദീപ കാരാക്കൽ എന്നിവർ പ്രസംഗിച്ചു. ടി.എൻ കൃഷ്ണൻകുട്ടി മാഷ് ആത്മീയ പ്രഭാഷണം നടത്തി.