വൈക്കം: മറവന്തുരുത്ത് പഞ്ചായത്ത് തറവട്ടം ഭാഗത്തെ ഗ്രാമശ്രീ പുരുഷ സ്വയംസഹായസംഘത്തിന്റെ വാർഷികവും സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ബി സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലീല, സംഘം സെക്രട്ടറി റ്റി.കെ പ്രകാശൻ, പഞ്ചായത്ത് മെമ്പർ വി.ആർ അനിരുദ്ധൻ, സംഘം വൈസ് പ്രസിഡന്റ് കെ.ആർ ഷാജി എന്നിവർ പ്രസംഗിച്ചു.