ansil

കടുത്തുരുത്തി. സമൂഹമാ​ദ്ധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വെള്ളൂർ വടകര പുത്തൻപുരയിൽ വീട്ടിൽ അൻസിലിനെ (18) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇരുവരെയും സംശയാസ്പദമായ രീതിയിൽ കടുത്തുരുത്തിയിലെ ദേവാലയത്തിന് സമീപം ശൗചാലയത്തിനടുത്ത് കണ്ടതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്യുകയും പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ സജിമോൻ എസ്.കെ, എ.എസ്.ഐ റെജി, വനിതാ സി.പി.ഒ തുളസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.