വാഴൂർ: കഴിഞ്ഞ 50 വർഷക്കാലമായി നടപ്പുവഴി മാത്രം ഉണ്ടായിരുന്ന വാഴൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ആണ്ടുക്കുന്നേൽ ഓതിരകം ഭാഗത്തേക്ക് ജനകീയ സഹകരണത്തോടെ നിർമ്മിച്ച പുതിയ റോഡ് ആവശ്യമായ സംരക്ഷണഭിത്തികൾ നിർമ്മിച്ചും പൂർണമായും കോൺക്രീറ്റ് ചെയ്തും ഗതാഗതയോഗ്യമാക്കി. മുഖ്യമന്ത്രിയുടെ പ്രത്യേക പ്രാദേശിക റോഡ് വികസന പദ്ധതി പ്രകാരം അനുവദിച്ച 19 ലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂർത്തിയാക്കിയത്. ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ

ടി.എൻ ഗിരീഷ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ജിജി നടുവത്താനി , ഡി. സേതുലക്ഷ്മി, ശ്രീകാന്ത് പി .തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത. എസ്. പിള്ള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷാ രാജേഷ് , അജിത് കുമാർ, വിവിധ സംഘടന പ്രതിനിധികളായ വി.എൻ. ജിനുരാജ്, അജിത്ത് ജയരാജ് നായർ എന്നിവർ സംസാരിച്ചു.