കോട്ടയം: വിജ്ഞാന ഭാരതി, വിജ്ഞാൻ പ്രസാർ, എൻസിഇആർടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന 'വിദ്യാർത്ഥി വിജ്ഞാൻ മൻധൻ' ശാസ്ത്ര പ്രതിഭാ മത്സരത്തിന് 25 വരെ അപേക്ഷിക്കാം. നവംബർ 27, 30 തീയതികളിൽ ഓൺലൈനായി നടത്തുന്ന പരീക്ഷയിൽ വിജയികളാകുന്നവർക്ക് സയൻസ് ക്യാമ്പ് നടത്തും. സംസ്ഥാനതലത്തിൽ ഓരോ ക്ലാസിലെയും രണ്ടു കുട്ടികളെ വീതം തിരഞ്ഞെടുത്താണ് ദേശീയ തലത്തിൽ പങ്കെടുപ്പിക്കുക. സംസ്ഥാനതല വിജയികൾക്ക് ക്യാഷ് അവാർഡുകളും ദേശീയതല വിജയികൾക്ക് പ്രതിമാസം 2000 രൂപ വീതം ഒരു വർഷത്തെ സ്‌കോളർഷിപ്പും 25,000 രൂപ ക്യാഷ് അവാർഡും ലഭിക്കും. വിവരങ്ങൾക്ക് www.vvm.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 8921508515, 9446567236