കറുകച്ചാൽ : കങ്ങഴ പത്തനാട് ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് ഇന്ന് ദീപാവലി വിശേഷാൽ പൂജകളും ദീപക്കാഴ്ചയും നടക്കും. പുലർച്ചെ 5.45 ന് പരദേവതാപൂജ, വിഘ്നേശ്വര പരാശക്തി പൂജ. വൈകിട്ട് 6.45 ന് മഹാ ദീപാരാധന, ദീപക്കാഴ്ച. പൂജകൾക്ക് തന്ത്രി മധു ദേവാനന്ദ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. വടവാതൂർ കുഞ്ഞൂഞ്ഞ് ശാന്തി സഹകാർമ്മികത്വം വഹിക്കും. പൂജകൾക്ക് ശേഷം മധുര പലഹാര വിതരണവും നടത്തും.