പൊൻകുന്നം: അഖിലഭാരത അയ്യപ്പസേവാസംഘം പൊൻകുന്നം യൂണിയൻ വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും ദേശീയനേതാക്കൾക്ക് സ്വീകരണവും 30ന് നടക്കും. പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലെ എൻ.വേലായുധൻ നായർ നഗറിലാണ് പരിപാടി. രാവിലെ 11ന് സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ.കെ.അയ്യപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ് മോഹൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി ബി.ചന്ദ്രശേഖരൻ നായർ കണക്ക് അവതരിപ്പിക്കും. ദേശീയ ട്രഷറർ എം.വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് പി.നരേന്ദ്രനാഥൻ നായർ സ്‌കോളർഷിപ്പ് വിതരണവും സെക്രട്ടറി ഇ.കൃഷ്ണൻ നായർ ചികിത്സാസഹായ വിതരണവും നിർവഹിക്കും. കവി കെ.പി.മുരളീധരകുമാർ, ദേശീയസെക്രട്ടറി പി.പി.ശശിധരൻ നായർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.മോഹനൻ, പി.പ്രസാദ് എന്നിവർ പങ്കെടുക്കും.