കോട്ടയം: യുവജനങ്ങളിൽ വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ യുവജന ക്ഷേമബോർഡ് ചങ്ങനാശേരിയിൽ ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. യുവജന ക്ഷേമബോർഡ് അംഗം അഡ്വ. റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി എ.എസ്.ഐ. മുഹമ്മദ് ഷഫീഖ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, ട്രായതാലോൺ ദേശീയ താരം ബിനീഷ്, ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി തുടങ്ങിയവർ പങ്കെടുത്തു.