കോട്ടയം : കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ വിപുലീകരിച്ച അത്യാഹിത,ട്രോമ വിഭാഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവവും അനുബന്ധ പരിപാടികളും കിംസ് ഹെൽത്ത് ആശുപത്രി ട്രോമ കെയർ ടീമിന്റെ നേതൃത്വത്തിൽ നടന്നു. കിംസ്‌ഹെൽത്ത് മെഡിക്കൽ സുപ്രണ്ട് ഡോ. ജൂഡ് ജോസഫ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ പ്രകാശ് മാത്യു, എമർജൻസി വിഭാഗം മേധാവി ഡോ. പ്രതീഷ് രാജ്,
ഡോ. ജെഫർസൺ ജോർജ് ( ഓർത്തോ വിഭാഗം ), ഡോ. ഐറിൻഡ് മത്തായി ( ജനറൽ സർജൻ )എന്നിവർ സംസാരിച്ചു. വാഹനാപകടങ്ങളിലും മറ്റും സംഭവിക്കുന്ന ഒടിവുകൾ, മസ്തിഷ്‌ക ക്ഷതം, വാരിയെല്ലുകൾക്കും ശ്വാസകോശങ്ങൾക്കും ഉണ്ടാകുന്ന ക്ഷതം, വയറിനുള്ളിലെ ആന്തരിക അവയവങ്ങൾക്കുണ്ടാകാവുന്ന ക്ഷതം ഇവയെല്ലാം ഒന്നിച്ചു കൈകാര്യം ചെയ്യാൻ പ്രാപ്തമായ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ട്രോമ കെയർ സംവിധാനങ്ങളും പരിചയസംബന്നരായ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. സർജറി ആവശ്യം വരുന്ന രോഗികൾക്ക് ഓപ്പറേഷൻ തീയേറ്റർ,തുടർ ചികിത്സക്ക് ലെവൽ 3 ഐ.സി.യു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.