
കോട്ടയം. ജില്ലയിൽ മാത്രമായി നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിച്ചത് സംബന്ധിച്ച് അന്വേഷിക്കാൻ ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതിയുടെ തീരുമാനം.
ജില്ലയുടെ പല ഭാഗങ്ങളിലും അരിയ്ക്ക് പല വിലയാണ് ഈടാക്കുന്നത്. പായ്ക്കറ്റിൽ ലഭിക്കുന്ന സാധനങ്ങളുടെ വില കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന സൗജന്യ ഓഫറുകൾ തട്ടിപ്പാണെന്നും ആക്ഷേപമുണ്ട്. സൂപ്പർ മാർക്കറ്റുകളിലെ പായ്ക്കറ്റ് ഉത്പന്നങ്ങളുടെ തൂക്കത്തിലും കുറവുണ്ട്. ഇവ തൂക്കിനോക്കി ഉപഭോക്താക്കൾക്ക് അളവ് ബോദ്ധ്യപ്പെടുത്താനുള്ള സംവിധാനം എല്ലാ ക്യാഷ് കൗണ്ടറിന് സമീപം സജ്ജീകരിക്കണമെന്ന നിർദേശവും പാലിക്കപ്പെടാറില്ലെന്ന് ജില്ലാ ഭക്ഷ്യോപദേശകസമിതി അംഗം എബി ഐപ്പ് പറഞ്ഞു.