ratheesh

വൈക്കം. ബിവറേജ് ഷോപ്പിൽ അക്രമം നടത്തിയ കേസിൽ കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി കാഞ്ഞിരിക്കാപ്പള്ളി വീട്ടിൽ രതീഷ് രാജനെ (33) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബീവറേജിൽ എത്തിയ ഇയാൾ ജീവനക്കാരോട് വിലകുറഞ്ഞ മദ്യം വേണമെന്ന് ആവശ്യപ്പെട്ടു. ഇത് ലഭിക്കാത്തതിനാൽ ജീവനക്കാരെ അസഭ്യം പറയുകയും കൗണ്ടറിന്റെ മുന്നിലുള്ള ജനൽ ചില്ല് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. സ്റ്റേഷൻ എസ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്.ഐ അബ്ദുൾ സമദ്, എ.എസ്.ഐ വിനോദ് വി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.