കാളികാവ്: സ്‌കന്ദഷഷ്ഠിക്കായി കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. തുലാം മാസത്തിലെ സ്‌കന്ദഷഷ്ഠിക്ക് ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേരുക. പ്രധാന വഴിപാടായ പഞ്ചാമൃതം, പാനക പൂജ എന്നിവ നടത്തുന്നതിനു മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ടെന്ന് ദേവസ്വം സെക്രട്ടറി കെ.പി വിജയൻ അറിയിച്ചു. അന്നദാനത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. 30നാണ് സ്‌കന്ദ ഷഷ്ടി. രാവിലെ 6.30 ന് ഉഷപൂജ, 9ന് കലശപൂജ, അഷ്ടാഭിഷേകം, വിശേഷാൽ സ്‌കന്ദഷഷ്ഠിപൂജ, വൈകിട്ട് 6.30ന് സമൂഹപ്രാർത്ഥന തുടർന്ന് പാനകപൂജ എന്നിവ നടക്കും . ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി ടി കെ സന്ദീപ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. ഫോൺ: 04822230231.