afsal

ഈരാറ്റുപേട്ട. ബൈക്ക് മോഷണ കേസിൽ ഈരാറ്റുപേട്ട തെക്കേക്കര പുത്തൻപുരയ്ക്കൽ അഫ്സൽ (24), കണ്ണൂർ ആറളം പുതിയവീട്ടിൽ സാരംഗ് (24) എന്നിവരെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തു. പുറവിളയിൽ താമസിക്കുന്ന ജോബിൻ ജോർജിന്റെ ബൈക്കാണ് മോഷ്ടിച്ചത്. അഫ്സലിന് പാലാ, കടുത്തുരുത്തി, കറുകച്ചാൽ, ഈരാറ്റുപേട്ട, തിടനാട് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളുണ്ട്. സാരംഗിന് കണ്ണൂർ ഇരിട്ടി സ്റ്റേഷനിൽ ബലാത്സംഗ കേസുമുണ്ട്. എസ്.എച്ച്.ഒ രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്.ഐ നാസർ, എ.എസ്.ഐ അഷറഫ്, സി.പി.ഒ മാരായ ഷിഹാബ്, വരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.